Saturday, September 15, 2007
Tuesday, August 28, 2007
വ്യാജ സിനിമകള്‍
കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകളുടെ വ്യാജ സി.ടി ഇറക്കുന്നത്, നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. വ്യാജന്റെ ഉത്ഭവം എവിടെ നിന്നാണെങ്കിലും, ഗള്‍ഫിലാണു കൂടുതലും ഇവ വിറ്റ് പോകുന്നത്. ഇതിനുള്ള പ്രധാന കാരണം ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് തന്നെയാകാം.
ഈ കോടികള്‍ മുടക്കുന്നു എന്നു പറയുന്നതില്‍ ഏറിയ ഭാഗവും നായക നടന്‍മാരുടെ പ്രതിഫലമായി നല്‍കുന്ന തുകയാണത്രെ..... ചിത്രത്തില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് ചെറിയ ഒരു തുക മാത്രമാണു പ്രതിഫലമായി ലഭിക്കുക. അമ്മ വേഷം കെട്ടിയാടി ഇപ്പോള്‍ പട്ടിണിയില്‍ കഴിയുന്ന ചില താരങ്ങളെ ടെലിവിഷനിലൂടെ കാണുബോള്‍ വിഷമം തോന്നിപ്പോകുന്നു....
ഈ കോടികള്‍ മുടക്കുന്നു എന്നു പറയുന്നതില്‍ ഏറിയ ഭാഗവും നായക നടന്‍മാരുടെ പ്രതിഫലമായി നല്‍കുന്ന തുകയാണത്രെ..... ചിത്രത്തില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് ചെറിയ ഒരു തുക മാത്രമാണു പ്രതിഫലമായി ലഭിക്കുക. അമ്മ വേഷം കെട്ടിയാടി ഇപ്പോള്‍ പട്ടിണിയില്‍ കഴിയുന്ന ചില താരങ്ങളെ ടെലിവിഷനിലൂടെ കാണുബോള്‍ വിഷമം തോന്നിപ്പോകുന്നു....
Saturday, August 18, 2007
വേഗതയുടെ വേദന

ഞാന്‍ വളരുന്നു, ഇപ്പോഴും...
പക്ഷെ... വളര്‍ച്ചയ്ക്ക് ഞാന്‍ അറിയാതെ വേഗതയേറി.
പലപ്പോഴും ഞാന്‍ നിലക്കണ്ണാടിക്ക് മുന്നില്‍ അപരിചിതമായ എന്റെ രൂപം ദര്‍ശിച്ചു.
മുന്‍വശത്തെ പല്ലിനു തേയ്മാനം നല്ല വേദനയും ഉണ്ട്, "കുട്ടികാലത്ത് ..മിഠായി തിന്നതിന്റെ കേടാ"....! അമ്മയുടെ വക ശകാരം. തുടക്കത്തില്‍ ഒരെണ്ണം പിഴുത് മറ്റി...അത് രണ്ടായി.... മുന്നായി..മുഴുവനായി. തുടര്‍ന്ന് 'സെറ്റ്' പല്ലിന്റെ ഉടമയായി.
മുഖത്തിനു വല്ലാത്ത ഒരു മാറ്റം നെറ്റിയുടെ വീതി കൂടിയതുപോലെ, തലമുടിക്ക് തലയെ മറയ്ക്കാനുള്ള ശക്തി കുറഞ്ഞതുപോലെ......കാണുന്നവരൊക്കെ കഷണ്ടിയെന്നു വിശേഷിപ്പിച്ചു. " ഹെയര്‍ ഫിക്സിങ് " പുതിയ മുടി പരീക്ഷണം എന്നെ ആ വിശേഷണത്തില്‍ നിന്നും രക്ഷിച്ചു.
ചിലപ്പോഴൊക്കെ അരോ വിദൂരത്ത് നിന്നും എന്നരികിലേക്ക് നടന്നടുക്കുന്നതുപോലെ..കാഴ്ചക്ക് ചെറിയ കുറവ് ............കണ്ണ്-ഡോക്ടര്‍ പരിശോധിച്ചു. ആദ്യം "കട്ട കണ്ണട" നിര്‍ദ്ദേശിച്ചു, ഫലം കാണാതെ വന്നപ്പോള്‍ കണ്ണിലെ ചില ഭാഗങ്ങള്‍ മാറ്റേണ്ടിവന്നു കാഴ്ച മടങ്ങിവരാന്‍ .
വയറിന്... വല്ലാത്ത വേദന. മൂത്രത്തില്‍ കല്ലാണെന്ന് കരുത്തി ചികിത്സ തുടങ്ങി, വൃക്ക തകരാറാന്ന് കണ്ടെത്തിയതില്‍ പിന്നെ വൃക്കയും മാറ്റി. വൃക്കയ്ക്കൊക്കെ എന്നാ.. വിലയാ...?
ഈ ശരീരത്തില്‍ സ്വന്തമെന്ന് പറയാന്‍ ഇനി അവശേഷിക്കുന്നത് വെറും ഹൃദയം മാത്രം..ഇല്ല അതും ഇല്ല...പഴയകാല കാമുകിയുമായി പങ്കുവെച്ചുപോയി... ഹൃദയം തിരികെ പിടിച്ചു വാങ്ങാന്‍ എനിയ്ക് കഴിഞ്ഞില്ല.
അതെ.. ഞാന്‍ ......, ഞാനല്ലാതായിരിക്കുന്നു.
എന്റെ ശരീരം ഒരു പുതിയ വാണിജ്യ ഉത്പന്നമായി മാറിയിരിക്കുന്നു.
എങ്കിലും.....പഴയ ഓര്‍മ്മകളും ചിന്തകളും മാത്രം ഇന്ന് എനിയ്ക്ക് സ്വന്തം. അതുകൊണ്ട് തന്നെയാവാം ഇടയ്ക്ക് ഞാന്‍ ഓര്‍ക്കുന്നു..
" ഇന്നും ഞാന്‍ ഞാനായിരുന്നെങ്കില്‍...."
സജീബ് ഖാന്‍
പോത്തന്‍കോട്
Subscribe to:
Comments (Atom)